Uncategorized
ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി യുവതി പിടിയിൽ…
ലക്ഷങ്ങൾ വിലവരുന്ന ഹെറോയിനുമായി യുവതി അറസ്റ്റിൽ . പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഹെറോയിനുമായി ബംഗാളി യുവതി പിടിയിലായത് .ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ദീദി എന്ന വിളിപ്പേരുള്ള സുലേഖ ബീവിയാണ് പോലീസിന്റെ പിടിയിലായത് .ഇവരിൽ നിന്ന് ഏകദേശം 16.538 ഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത് .മുർഷിദാബാദ് സ്വദേശിയാണ് സുലേഖാബീവി .
ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചെറിയ ഡപ്പികളിലാക്കി വിൽക്കുവാനായി കൊണ്ടുവന്നതായിരുന്നു ഇത്.കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലായിരുന്നു ഹെറോയിൻ വില്പന .പെരുമ്പാവൂർ മജിസ്‌ട്രേറ്റിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു .