Uncategorized

സിനിമ, സീരിയൽ ചിത്രീകരണത്തിന് ഇന്ന് അവധി….

നീണ്ട ഇടവേളക്ക് ശേഷം സിനിമ സീരിയൽ മേഖലയിലെ തൊഴിലാളികൾ ഇന്ന് എറണാകുളത്ത് ഒത്ത്കൂടും .ഫെഫ്കയുടെ നേതൃത്വത്തിലാണ് തൊഴിലാളി സംഗമം സംഘടിപ്പിക്കുന്നത്. തൊഴിലാളി സംഗമം പ്രമാണിച്ച് മലയാള ചലച്ചിത്ര, സീരിയൽ, വെബ് സീരീസ് ചിത്രീകരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചു.സംഗമത്തിൽ സിനിമ സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുക്കും .

സംഗമത്തിൽ ഫെഫ്ക സംഘടനയുടെ സ്വപ്‌ന പദ്ധതിയായ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും ഇന്ന് നടക്കും. ഫെഫ്കയിലെ 21 യൂണിയനുകളിൽ നിന്നായി 5000ത്തിലേറെ സാങ്കേതിക പ്രവർത്തകരാണ് പങ്കെടുക്കുക. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്കാണ് പരിപാടി. മോഹൻലാൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ജനാർദനൻ, സിദ്ദിഖ്, ഉർവശി, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചടങ്ങിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button