News
കേസ് ഉറപ്പായും അട്ടിമറിക്കപ്പെടും സഹായിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പുനൽകി: സിദ്ധാർത്ഥിന്റെ അച്ഛൻ..
തിരുവനന്തപുരം: പൂക്കോട് സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ വീട്ടിലെത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി ചന്ദ്രശേഖർ. കേസ് ഉറപ്പായും അട്ടിമറിക്കപ്പെടും എന്ന് ആശങ്ക ഉള്ളതുകൊണ്ടാണ് സന്ദർശനത്തിന് എത്തിയത് . സഹായിക്കാമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പു നൽകിയിട്ടുണ്ടെന്ന് സിദ്ധാർത്ഥിന്റെ പിതാവ് പറഞ്ഞു. കേസ് അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് പറഞ്ഞെങ്കിലും നടപടികൾ ഒന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പൂക്കോട് സർവകലാശാലയിൽ നടന്ന കാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല അതിനാൽ കേസ് അട്ടിമറിക്കാൻ ഒരുതരത്തിലും സമ്മതിക്കില്ല. സിബിഐ അന്വേഷണം എത്രയും വേഗത്തിലാക്കും എന്ന് രാജി ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.