News
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ ആത്മഹത്യ എങ്ങനെ…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. വേദനസംഹാരികൾ അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് അഭിരാമിയെ മെഡിക്കൽ കോളേജിന് സമീപത്തെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിനിയായ അഭിരാമി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ ഡോക്ടറായി ജോലി ചെയ്യുന്നു.
എന്താണ് അഭിരാമിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. ആറുമാസം മുമ്പാണ് അഭിരാമിയുടെ വിവാഹം. കുടുംബപ്രശ്നങ്ങളോ ആത്മഹത്യയുടെ മറ്റ് കാരണങ്ങളോ പരിഗണിക്കുന്നു. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.