വാതുവെപ്പിൽ 1.5 കോടി രൂപ നഷ്ടം.. ഭാര്യ ആത്മഹത്യ ചെയ്തു…
ഓൺലൈൻ വാതുവെപ്പിലൂടെ ഭർത്താവിന് നഷ്ടമായത് 1.5 കോടി രൂപ ഇതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു.24കാരിയായ രഞ്ജിതയാണ് ആത്മഹത്യ ചെയ്തത്. കർണാടകയിലെ ചിത്രദുർഗ എന്ന സ്ഥലത്താണ് സംഭവം നടന്നിരിക്കുന്നത് . പിന്നാലെ രഞ്ജിതയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. മകൾ പലരിൽ നിന്നായി കടം വാങ്ങി നൽകിയ പണമടക്കം ഭർത്താവ് ഓൺലൈൻ വാതുവെപ്പിലൂടെ നശിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
രഞ്ജിതയുടെ ഭർത്താവ് ദർശൻ ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പുകളിൽ പങ്കെടുത്തിരുന്നു. കൈയ്യിലെ സമ്പാദ്യങ്ങൾ തീർന്നപ്പോൾ പിന്നീട് ഇയാൾ കടം വാങ്ങിയ പണം കൊണ്ട് വാതുവയ്ക്കാൻ തുടങ്ങി. കടമായി നൽകിയവർ പണം തിരികെ ചോദിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് രഞ്ജിതയും ദർശനും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചത്.12
പേരിൽ നിന്നായി ഇയാൾ ഏകദേശം 84 ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. ദർശൻ പണം തിരികെ നൽകാതെ വന്നതോടെ ഇവർ രഞ്ജിതയെ സമീപിച്ചു. മാനസിക പീഡനം താങ്ങാനാകാതെയാണ് രഞ്ജിത ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു.