Uncategorized
ഏകീകൃത സിവിൽ കോഡ് – വിമർശനവുമായി കത്തോലിക്കാസഭ മുഖപത്രം .
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കത്തോലിക്കാസഭയുടെ മുഖപത്രം. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെ അപകടത്തിലാക്കുന്നതാണ് ഈ നിയമമെന്നും മുഖപത്രത്തിൽ ആരോപിക്കുന്നു .മതാധിഷ്ഠിത ദേശീയത ഏറെ പ്രാമുഖ്യം നേടിക്കൊണ്ടിരിക്കുന്ന ദേശരാഷ്ട്ര സംവിഭൂരിപക്ഷത്തിന്‍റെ നിയമവുമായി ന്യൂനപക്ഷ നിയമം സന്ധി ചെയ്യണമെന്ന മട്ടില് അവതരിപ്പിക്കപ്പെടുന്ന ഏകീകൃത സിവില്‍ കോഡ് യഥാർഥത്തില്‍ ഭരണഘടനയെ അട്ടിമറിക്കുകയാണ് , കൂടാതെ ഇത് നാനാത്വം തകർക്കുമെന്നും മുഖപത്രം ആരോപിച്ചു.ദൂരവ്യാപക പ്രഹരശേഷിയുള്ള നിയമമാണിതെന്നും മുഖപത്രം വ്യക്തമാക്കി .