News

പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റർ…..

പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും .യേശുക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത് . ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ച്, മനുഷ്യന്‍റെ എല്ലാ പാപങ്ങള്‍ക്കുമുള്ള പരിഹാരമായി ജീവത്യാഗം ചെയ്തതിന്‍റെ
ഓര്‍മ്മകളും പിന്നീടുണ്ടായ ഉയിര്‍പ്പുമാണ് വിശ്വാസികള്‍ക്ക് ഈസ്റ്റർ ദിനം . 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോട് കൂടി യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു .യേശു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു .

ഇത്സമയം തന്നെ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു .യിർപ്പ് തിരുനാൾ ദിനത്തിൽ ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി പിണറയി വിജയൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button