News

റഷ്യയിൽ കുടുങ്ങിയ മലയാളികൾക്ക് തിരിച്ചെത്താനാവില്ല…

വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ വലയിൽപെട്ട് റഷ്യയിൽ കുടുങ്ങിയ മലയാളികളുടെ തിരിച്ചു വരവ് അനിശ്ചിതത്വത്തിൽ .മതിയായ യാത്രാ രേഖകളില്ലാത്തതിനാൽ മടക്കം ഇനിയും വൈകുമെന്നാണ് റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചിരിക്കുന്നത് . റഷ്യൻ യുദ്ധ മുഖത്ത് പരിക്കേറ്റ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ, പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പൻ എന്നിവരുടെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിലായത് .

ഇവരെ ഉടൻതന്നെ നാട്ടിലെത്തിക്കുമെന്ന ആശ്വാസ വാർത്തയായിരുന്നു ആദ്യം വന്നത് . എന്നാൽ ഇവരുടെ പക്കൽ മതിയായ യാത്രാ രേഖകളില്ലാത്തതോടെ തിരിച്ചുവരവ് അനിശ്ചിതമായി നീളുകയാണ്. ദിനേന എംബസിയിൽ കയറി ഇറങ്ങിയിട്ടും യാതൊരു മാറ്റവും ഇല്ല .എന്നാൽ എംബസി തഴയുമ്പോഴും റഷ്യയിലെ മലയാളികളെ തിരികെ എത്തിക്കാനുള്ള ശ്രമം ഊർജിതമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്. പക്ഷെ ഇവരെ എന്ന് തിരിച്ചെത്താനാകുമെന്ന കാര്യത്തിൽ എംബസിക്കും വിദേശകാര്യമന്ത്രാലയത്തിനും ഉത്തരമില്ല.സർക്കാർ കണക്കു പ്രകാരം നാലു പേരാണ് റഷ്യയിലെ യുദ്ധ മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. അഞ്ചു തെങ്ങ് സ്വദേശികളായ മൂന്നും പൊഴിയൂർ സ്വദേശിയായ ഒരാളുമാണ് റഷ്യയിലുളളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button