News
മദനിയുടെ നിലയിൽ മാറ്റമില്ല …
പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയുടെ നില അതീവ ഗുരുതരം.ആരോഗ്യ നിലയിൽ പുരോഗതിയില്ലന്ന് ഡോക്ടർ അറിയിച്ചു.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും മദനിയുടെ നില അതേ അവസ്ഥയിൽ തുടരുകയാണ് . നിലയിൽ മാറ്റമൊന്നുമില്ല.