വില്ലേജ് ഓഫിസറുടെ ആത്മഹത്യ – രാഷ്ട്രീയ സമ്മർദ്ദം…
പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയ്ക്ക് കാരണമായത് രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. ഇതുസംബന്ധിച്ച് അടൂർ ആർഡിഒ കളക്ടർക്ക് റിപ്പോർട്ട് നൽകി. സമ്മർദം ഏത് രാഷ്ട്രീയ കക്ഷിയുടേതെന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല .എന്നാൽ ഭരണകക്ഷി നേതാക്കളുടെ ഭീഷണി മനോജിന് ഉണ്ടായിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു .
മാർച്ച് 12നാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് മനോജിന്‍റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാരും ഉന്നയിച്ചത്.