വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ ഡിവൈഎഫ്‌ഐയുടെ അതിക്രമമെന്ന് പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത് .സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തകരാണ് കാറിന്റെ നേര്‍ക്ക് ആക്രമണം അഴിച്ചുവിട്ടതെന്നും സിപിഐഎമ്മുകാര്‍ കലാപത്തിനുള്ള ശ്രമം നടത്തുകയാണെന്നും പ്രഫുല്‍ കൃഷ്ണ പറഞ്ഞു.
വാഹനം ആക്രമിച്ച് ഫ്‌ലാഗ്‌പോസ്റ്റ് പിഴുതുകളയാന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. അതേസമയം പ്രതിഷേധത്തിനിടെ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനമെത്തിയപ്പോള്‍ പ്രതിഷേധം കടുപ്പിക്കുകമാത്രമാണ് ചെയ്തതെന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് സംഘര്‍ഷസാധ്യത ഒഴിവാക്കുകയായിരുന്നു.