താമര പിടിക്കാൻ കയ്യിവേണം….കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍ക്കുമെന്ന് കെ മുരളീധരന്‍

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തോല്‍ക്കാനുള്ള അവസരം വയനാട്ടിലെ ജനങ്ങള്‍ നല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.വയനാട്ടില്‍ സുരേന്ദ്രന്‍ ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും അടുത്ത നിയമസഭയിലും തോല്‍ക്കാനുള്ള അവസരം സുരേന്ദ്രന് വയനാട്ടിലെ ജനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡിഎഫും കോണ്‍ഗ്രസും മുന്നോട്ടു വെക്കുന്നത് എല്ലാ മതങ്ങളുടെയും വിശ്വാസത്തെ സംരക്ഷിക്കുന്ന നിയമങ്ങളാണെന്നും രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ ജീവന്‍മരണ പോരാട്ടം കോണ്‍ഗ്രസ് നടത്തുമെന്നും അതില്‍ രാജ്യത്തെ മുഴുവന്‍ മതേതരവാദികളും പിന്തുണക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.സുരേന്ദ്രന്‍ തോല്‍ക്കാന്‍ വേണ്ടിയാണ് ബി ജെ പി ദേശീയ നേതൃത്വം സ്ഥാനാര്‍ഥിയാക്കിയത്. അതിന്റെ എല്ലാ സങ്കടവും അദ്ദേഹത്തിന്റെ മുഖത്ത് കാണാം.