രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുഖ്താർ അൻസാരിയുടെ അന്ത്യം ജയിലിൽ….
ഉത്തർപ്രദേശിലെ മൗവില്‍ നിന്ന് അഞ്ച് തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ള അൻസാരി 60ലധികം കേസുകളിൽ പ്രതിയാണ്. എന്നാൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ ചെറുമകനായ മുഖ്താർ അൻസാരി എങ്ങനെയാണ് കുറ്റവാളിയായി മാറിയത് എന്നാണ് പലരും ഉറ്റുനോക്കുന്നത്.രാഷ്ട്രീയ നേതാവ് മുഖ്താർ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. യുപി ബാന്ദ്ര ജയിലിലായിരുന്നു മുഖ്താർ അൻസാരി. റംസാൻ നോമ്പ് അവസാനിപ്പിച്ചതിന് ശേഷം ആരോഗ്യനില ഗുരുതരം എന്ന് ജയിൽ അധികൃതർ പറഞ്ഞു.
ഉത്തർപ്രദേശിലെ യൂസുഫ്പൂരിൽ ജനിച്ച അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളിലൂടെ അധികാരത്തിലേക്കുള്ള യാത്ര ഏറെ വിവാദപരവുമായിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് മികച്ച സംഭാവനകൾ നൽകിയ ഒരു കുടുംബത്തിലാണ് മുഖ്താർ അൻസാരി ജനിച്ചത്. അദ്ദേഹത്തിൻ്റെ പിതാവിന്റെ മുത്തച്ഛൻ മുഖ്താർ അഹമ്മദ് അൻസാരി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പ്രമുഖനായിരുന്നു. 1927ൽ കോൺഗ്രസിൽ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ച ആളാണ് അദ്ദേഹം.