Uncategorized
മുക്താർ അൻസാരിയുടെ മരണം – ഭക്ഷണത്തിൽ വിഷം കലർത്തി നൽകി..

സമാജ് വാദി പാര്‍ട്ടി മുൻ എംഎൽഎ മുക്താർ അൻസാരി ജയിലിൽ വിഷം കൊടുത്ത് കൊന്നതാണെന്ന ആരോപണവുമായി മകൻ ഉമർ അൻസാരി രംഗത്ത് . ജയിലിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മുക്താർ അൻസാരിയുടെ മരണമെന്നാണ് റിപ്പോർട്ട്. എന്നാൽ ജയിലിൽ വെച്ച് ഭക്ഷണത്തിൽ വിഷം കലർത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്നും കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജയിലിൽ വെച്ച് അബോധാവസ്ഥയിൽ കാണപ്പെട്ട മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
എന്നാൽ പിതാവ് ആശുപത്രിയിലായ വിവരം ജയിൽ അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും വർത്തകളിലൂടെയാണ് ഈ കാര്യം അറിഞ്ഞതെന്നും ഉമർ വ്യക്തമാക്കി . രണ്ട് ദിവസം മുമ്പ് പിതാവിനെ കാണാനായി എത്തിയിരുന്നെങ്കിലും അധികൃതർ അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു .