Uncategorized
ആടുജീവിതം..അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വി…
പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’ മികച്ച പ്രതികരണമാണ് നേടിയിരിക്കുന്നത് .എന്നാൽ സിനിമയ്ക്ക് സബ്ടൈറ്റിൽ ഇല്ലാത്തതിൽ ചില പ്രേക്ഷകർ പരാതി ഉന്നയിച്ചു . അത്തരത്തിൽ ഒരു പ്രേക്ഷകന്റെ പരാതിയും അതിന് പൃഥ്വി നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
‘ആടുജീവിതം കാണാൻ ഇരുന്നപ്പോൾ അതിൽ സബ്ടൈറ്റിൽ ഇല്ലാത്ത മൂലം നിരാശ തോന്നി. എന്നാൽ സിനിമയുടെ യാത്രയിലൂടെ, അണിയറപ്രവർത്തകരുടെ ബ്രില്യൻസുകളിലൂടെ, സിനിമയുടെ ഭാഷ സാർവത്രികമായ ഒന്നാണെന്ന് തെളിയിച്ചു,’ എന്നാണ് പ്രേക്ഷകൻ എക്‌സിൽ പോസ്റ്റ് ചെയ്തത്.
തൊട്ടുപിന്നാലെ അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പോസ്റ്റ് പങ്കുവെച്ചു പൃഥ്വി രംഗത്തെത്തുകയായിരുന്നു .കൂടാതെ നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു .