കുടുംബവഴക്ക് – ഭാര്യ മാതാവിനെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്…
കുടുംബവഴക്കിനെ തുടർന്ന് ഭാര്യ മാതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ച് യുവാവ് . പത്തനംതിട്ട പന്തളത്ത് ആണ് സംഭവം നടന്നത്. കടക്കാട് ഉളമയിൽ സീന (46)ക്കാണ് കുത്തേറ്റത് .സീനയുടെ മകളുടെ ഭർത്താവായ കൊല്ലം അഞ്ചൽ സ്വദേശി ഷമീർ (36) ആണ് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഭർതൃമാതാവ് ഷീനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത് .
ഷെമീർ ഭാര്യയുമായി പിണങ്ങി കഴിയുകയാണ് .ഷെമീറിനെതിരെ ഗാർഹിക പീഡനത്തിന് കോടതിയിൽ കേസ് നടന്നു വരികയാണ്. മകളുമായുള്ള വിവാഹബന്ധംവേർപെടുത്തുന്ന ഘട്ടത്തിലാണ് സർവേയറായ ഷമീർ ഭാര്യ വീട്ടിലെത്തിയത്. വീട്ടിൽ എത്തിയ ഷെമീർ ഭാര്യയുമായി വഴക്കിടുകയും ഈ സമയത്ത് ഭാര്യാമാതാവ് ഇടക്ക് കയറുകയും ചെയ്തു. ഈ സമയത്താണ് കുത്തി പരിക്കേൽപ്പിച്ചത്. സീനക്ക് നെഞ്ചിലും വയറ്റിലുമായി മൂന്ന് കുത്തുകൾ ഏറ്റിട്ടുണ്ട്.പരിക്കേറ്റ സീനയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷമീറിന്റെ ബാഗിൽ നിന്നും വടിവാളും എയർഗൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട് .പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.