News
‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’ : ആടു ജീവിതത്തെ പ്രശംസിച്ചു ജയസൂര്യ …
വിധിയുടെയും പടച്ചോൻറെയും നടുവിലൂടെയുള്ള നജീബിൻറെ യാത്രയാണ് ആടുജീവിതം . നജീബിൻറ്റൊപ്പം കൂട്ടികൊണ്ടുപോയ ബ്ലെസി ചേട്ടനും കൂടെകൂടിയവർക്കും എൻറെ കൂപ്പുകൈ എന്നാണ് ജയസൂര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ പ്രതികരണം ബോക്സോഫീസ് കളക്ഷനിലും പ്രതിഫലിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നത്. ആടുജീവിതം കേരളത്തിൽ മാത്രമായി ആറുകോടിയിലധികം രൂപ കളക്ട് ചെയ്യുമെന്നാണ് മീഡിയ കണ്‍സല്‍ട്ടന്റായ ഓര്‍മാക്സ് പ്രവചിക്കുന്നത്. നിലവിൽ 12 കോടി കളക്ഷനുമായി വിജയ് ചിത്രം ലിയോ ആണ് ആദ്യദിനത്തിൽ കേരളത്തിൽ നിന്ന് ഏറ്റവും പണം വാരിയ ചിത്രം. കെജിഎഫ് 2, ഒടിയൻ എന്നീ സിനിമകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഈ സിനിമകൾക്ക് പിന്നാലെ നാലാം സ്ഥാനത്ത് ആടുജീവിതം എത്തുമെന്നാണ് സൂചന. ഇത് പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് കളക്ഷനായിരിക്കും.