Uncategorized
നാഗാലാന്റിൽ അഫ്സ്പ നീട്ടി…
നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന് പരിധിയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ അഫ്സ്പ നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര നടപടി .
സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ നിയമം .മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാനും ‘അഫ്സ്പ’ നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്.