Uncategorized
സിദ്ധാർത്ഥിന്റെ മരണം -സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം…
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥ്ന്റെ മരണം സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം .കേസ് സിബിഐക്ക് വിട്ട ശേഷം രേഖകള്‍ കൈമാറാതെ വൈകിപ്പിച്ചത് ഗുരുതര അനാസ്ഥ ആണെന്നാണ് പ്രതിപക്ഷം പറയുന്നത് . വീഴ്ചയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് തന്നെ എന്ന നിലയിൽ വിഷയം സജീവമാക്കും. ഉദ്യോഗസ്ഥരെ പഴിച്ചു ആഭ്യന്തര വകുപ്പിന് ഒഴിഞ്ഞു മാറാൻ ആകില്ലെന്നാണ് പ്രതിപക്ഷ വിമർശനം. അക്രമ രാഷ്ട്രീയം വ്യാപകമായി പ്രചാരണ ആയുധമാക്കാനാണ് തീരുമാനം.
അതേസമയം സിദ്ധാർത്ഥിൻ്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള രേഖകൾ ഇന്ന് കേന്ദ്ര സർക്കാരിന് നേരിട്ട് കൈമാറും. വിജ്ഞാപനം കൈമാറാത്തത് വിവാദമായതോടെ നേരിട്ട് രേഖകൾ കൈമാറാൻ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട് .