Uncategorized

കെജ്രിവാളിന്റെ അറസ്റ്റ്.. പ്രതികരിച്ച് അമേരിക്കയും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആദായനികുതിവകുപ്പ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് അമേരിക്ക. നേരത്തെ ജര്‍മ്മനിയും ഇത്തരത്തില്‍ വിഷയത്തില്‍ പ്രതികരണമറിയിച്ചിരുന്നു. കേസില്‍ സുതാര്യവും, നിഷ്‍പക്ഷവും, നീതിപൂർവവുമായ അന്വേഷണം ഉറപ്പാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. നിയമ നടപടികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കൻ വിദേശകാര്യ വക്താവ് പങ്കുവച്ചു.

നേരത്തെ, നടപടിക്കെതിരെ പ്രതികരണവുമായി ജര്‍മനിയും രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.നീതിപൂര്‍ണമായ വിചാരണയ്ക്ക് കെജ്രിവാളിന് അവകാശമുണ്ടെന്നും ജുഡീഷ്യറിയുടെ നിഷ്പക്ഷത, ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജര്‍മ്മൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. നിരപരാധിത്വത്തിനുള്ള സാധ്യത നിയമവാഴ്ചയുടെ അടിസ്ഥാന ഘടകമാണ്. അത് കെജ്‌രിവാളിന്റെ കാര്യത്തിലുമുണ്ടാകണമെന്നും ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പ്രതികരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button