അയോധ്യ ധാം റെയില്‍വേ സ്റ്റേഷനിൽ മാലിന്യക്കുമ്പാരം: ശുചിത്വ കരാറുകാരന് പിഴ…..
അയോദ്ധ്യ ധാം റെയിൽ വേ സ്റ്റേഷൻ ശുചിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരന് 50,000 രൂപ പിഴ ചുമത്തി അധികൃതർ . ലക്ഷക്കണക്കിന് യാത്രക്കാർ ദിനപ്രതി യാത്ര ചെയ്യുന്ന റെയിൽ വേ സ്റ്റേഷനിൽ മാലിന്യം കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പ്രവര്‍ത്തനം ആരംഭിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്പാരം. ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്‍റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്‍റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്‍റെ വിഡിയോയും നോര്‍ത്തേണ്‍ റെയില്‍വേ പങ്കുവച്ചു.രാമക്ഷേത്രത്തിന്‍റ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നവീകരിച്ച സ്റ്റേഷന്‍ 2023 ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പമാണ് അയോധ്യ ജംഗ്ഷന്‍ എന്ന സ്റ്റേഷന്‍റെ പേര് അയോധ്യ ധാം എന്നാക്കി മാറ്റിയത്.