News
രാജീവ് ഗാന്ധി വധക്കേസ്: മുരുകന് പാസ്പോർട്ട് അനുവദിച്ചു, ഇനി ഇന്ത്യ വിടാം..
രാജീവ് ഗാന്ധി വധക്കേസിൽ മോചിതനായ മുരുകന് പാസ്പോർട്ട് അനുവദിച്ചു ,മുരുകൻ ഇനി ഇന്ത്യ വിടാം.രാജീവ് ഗാന്ധി വധക്കേസിൽ മോചിതനായ മുരുകന് ഇന്ത്യ വിടാം. ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ താത്കാലിക യാത്രാരേഖ അനുവദിച്ച വിവരം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.യാത്രാരേഖ സംബന്ധിച്ച് ഹൈക്കമ്മീഷൻ പൊതുവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിരുന്നതായി ജസ്റ്റിസുമാരായ ആർ സുരേഷ് കുമാർ, കെ കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ മുനിയപ്പരാജ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറാണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.