Uncategorized

പ്രധാനമന്ത്രിയുടെ വസതി വളയാൻ സാധിക്കില്ല ! – പ്രതിഷേധം ശക്തമാക്കി എഎപി…

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി.പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള എഎപി നീക്കത്തിന് തിരിച്ചടി ലഭിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചത് .എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .ദില്ലി പട്ടേല്‍ ചൗക്ക് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുഗ്ലക്ക്, സഫ്ദര്‍ജംഗ്, കെമാല്‍ അതാതുര്‍ക്ക് റോഡുകളില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

ഇതേതുടർന്ന് ദില്ലി സംഘര്‍ഷഭരിതമാകുമെന്നാണ് കരുതുന്നത്. കനത്ത സുരക്ഷയാണ് ന്യൂ ദില്ലി മേഖലയിൽ ഒരുക്കിയിരിക്കുന്നത്. ‘മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്‌രിവാളിനെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. അതേസമയം കെജ്‍രിവാളിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.അതേസമയം കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്നും പ്രതിഷേധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button