ആറ്റിങ്ങലിൽ വീട് കുത്തിത്തുറന്ന് മോഷണം -പ്രതികളെ രാജസ്ഥാനിൽ നിന്നും പിടികൂടി …
ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു . പ്രതികളെ രാജസ്ഥാനിലെത്തി അതിസാഹസികമായിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത് .രാജസ്ഥാന്‍ സ്വദേശികളായ കിഷന്‍ലാല്‍(27) സാന്‍വര്‍ ലാല്‍(26) എന്നിവരാണ് അറസ്റ്റിലായത് . രാജസ്ഥാനിലെ താണ്ടോടി എന്ന തസ്‌കര ഗ്രാമത്തില്‍ നിന്നാണ് ആറ്റിങ്ങല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് .
അജ്മീറില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഉള്‍നാടന്‍ ഗ്രാമമായ താണ്ടോടിയിലെത്തി ആറ്റിങ്ങല്‍ എസ്.ഐ. ആദര്‍ശ്, റൂറല്‍ ഡാന്‍സാഫ് എസ്.ഐ. ബിജുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനു പിന്നാലെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. താണ്ടോടിയിലെത്തിയ പോലീസ് ആദ്യം കിഷന്‍ ലാലിനെ കസ്റ്റഡിയിലെടുത്തു. പിന്നാലെ സാന്‍വര്‍ ലാലിനെ തൊട്ടടുത്ത ജെട്പുര ഗ്രാമത്തില്‍നിന്ന് പിടികൂടുക ആയിരുന്നു .ആറ്റിങ്ങലെ ഡോക്ടറുടെ വീട് കുത്തി തുറന്ന് നാലര ലക്ഷം രൂപയും 40 പവൻ സ്വർണവുമാണ് സംഘം കവർന്നിരുന്നത് .ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങളും തുണികളും വിൽക്കുന്ന കച്ചവടക്കാരനെന്ന വ്യാജേന പകൽ സമയം എത്തി ആളൊഴിഞ്ഞ വീടുകൾ മനസ്സിക്കി കവർച്ച നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത് .