പഠിക്കാൻ കുട്ടികൾ ഇല്ല , 1671 സ്കൂളുകൾ അടച്ചുപൂട്ടി ….
പഠിക്കാൻ കുട്ടികൾ ഇല്ല ഉത്തരാഖണ്ഡില്‍ 1671 സ്കൂളുകൾ അടച്ചുപൂട്ടി .വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വൻ പ്രതിസന്ധിയിലാണെന് സൂചന .വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഓഫീസില്‍ നിന്നുള്ള കണക്കുകളനുസരിച്ച് 3,573 സ്കൂളുകളില്‍ പത്തില്‍ താഴെ വിദ്യാർത്ഥികള്‍ മാത്രമാണ് പഠിക്കുന്നത്.102 ഓളം സ്കൂളുകളില്‍ ഒരു വിദ്യാർഥി മാത്രമാണ് പഠിക്കുന്നത്. പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. 315 സ്കൂളുകളാണ് ഇവിടെ മാത്രമായി അടച്ചുപൂട്ടിയത് .
ഇതേസമയം തന്നെ , സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഫിൻലൻഡ് മാതൃക സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഉത്തരാഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ നാല് ദിവസം ഫിൻലൻറും സ്വിറ്റ്‌സർലന്റും സന്ദർശിച്ചിരുന്നു.അടച്ചുപൂട്ടിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങൾ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ബൻഷിധർ തിവാരി പറഞ്ഞു .