Uncategorized
ബസിനുള്ളിൽ യാത്രക്കാരിയെ മർദിച്ച കണ്ടക്ടർക്ക് സസ്പെൻഷൻ
ബസിനുള്ളിൽ യാത്രക്കാരിയെ മർദിച്ചതിനെ തുടർന്ന് ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ടിക്കറ്റ് തർക്കത്തെ തുടർന്നായിരുന്നു യുവതിക്ക് കണ്ടക്ടറുടെ പക്കൽനിന്നും മർദ്ദനമേറ്റത് .സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു .ഇതിന് പിന്നാലെയാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ കണ്ടക്ടർക്കെതിരെ നടപടി എടുത്തത്. കോതനൂർ ഡിപ്പോയിലെ കണ്ടക്ടറായ ഹൊന്നപ്പ നാഗപ്പ അഗസർ എന്നയാളെയാണ് സസ്പെൻഡ് ചെയ്തത് .
ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയായിരുന്നു .തുടർന്ന് യുവതി കണ്ടക്ടറെ അടിച്ചു പിന്നാലെ കണ്ടക്ടർ യുവതിയെ പൊതിരെ തല്ലുകയായിരുന്നു .