Life Style

ഈ ഭക്ഷങ്ങൾ പാലിനൊപ്പം കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക…

കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങി നിരവധി പോഷകഗുണങ്ങളാൽ സമൃദ്ധമാണ് പാൽ .ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജമേകുന്ന പാനീയമാണ് പാൽ .എന്നാല്‍ പാലിനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ തന്നെ ബാധിച്ചേക്കാം .അത്തരത്തില്‍ പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം..

പാലും നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കരുത്. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും ,പാലിനൊപ്പം എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസിഡിറ്റിയും നെഞ്ചെരിച്ചിലും ഉണ്ടാക്കാം .പാലും മത്സ്യവും ഒരുമിച്ച് കഴിക്കുന്നതും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും .പാലും വാഴപ്പഴവും ഒരുമിച്ച് കഴിക്കുന്നതും ദഹിക്കാൻ പ്രയാസം ഉണ്ടാക്കാം ,സോഡ പോലുള്ള കാർബണേറ്റഡ് പാനീയങ്ങളും പാലിനൊപ്പം വയറിനുള്ളില്‍ എത്തുന്നത് ദഹനത്തെ തടസപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button