പീഡനകേസ് അതിജീവതക്ക് മർദ്ദനം..ഭർത്താവിന്റെ കാമുകി അറസ്റ്റിൽ…
കൊല്ലത്ത് പീഡന കേസ് അതിജീവിതയെ മർദ്ദിച്ച കേസിൽ ഭർത്താവിൻ്റെ കാമുകി അറസ്റ്റിൽ .ഭർത്താവ് ഒളിവിലാണെന്ന് പോലീസ് അറിയിച്ചു . പീഡനകേസിലെ അതീജീവിതയെ പ്രതിയായ യുവാവ് ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു .വിവാഹ ശേഷം ഭർത്താവും വനിത സുഹൃത്തും ചേർന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു . മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് പോലീസ് കേസെടുത്തതിന് പിന്നാലെ യുവാവും സുഹൃത്തും ഒളിവിൽ പോവുകയായിരുന്നു .
വെഞ്ഞാറുമ്മൂട് സ്വദേശി സുനിതയെ വാടക വീട്ടിൽ നിന്നുമാണ് പൊലീസ് പിടികൂടിയത് . കല്യാണത്തിന് ശേഷം പെൺകുട്ടിയെ നിരന്തരം ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കി. പെൺവാണിഭ സംഘത്തിൽ പെൺകുട്ടിയെ എത്തിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ടായിരുന്നു. അതിനിടെയാണ് ഭർത്താവും വനിത സുഹൃത്തും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ സുനിതയെ റിമാൻഡ് ചെയ്തു.