bankNews

ഏപ്രിലിൽ 14 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും …….

ഈ സാമ്പത്തിക വർഷം അവസാനിക്കുകയാണ്. ഏപ്രിൽ മാസം മുതൽ 2024 – 2025 വർഷം തുടങ്ങുകയാണ്. പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ പല സാമ്പത്തിക ഇടപാടുകളും ചെയ്യാൻ ഉണ്ടാകും. ഇടപാടുകൾക്ക് വേണ്ടി ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഈ മാസം എത്ര അവധി ഉണ്ടെന്ന് അറിയേണ്ടതാണ് . ആർ.ബി.ഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഏതൊക്കെ ദിവസമാണ് അവധിയെന്ന അറിയാം; ഏപ്രിൽ 1 – സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെല്ലാം, ബാങ്ക് മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യണം. ഇതുകൊണ്ടുതന്നെ ഏപ്രിൽ ഒന്നിന് ബാങ്ക് അവധിയാണ്. ഏപ്രിൽ 10 – ഈദ് പ്രമാണിച്ച് കേരളത്തിൽ ബാങ്ക് അവധി. ഏപ്രിൽ 11 – ഈദ് പ്രമാണിച്ച് , കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളൊഴികെ ബാങ്കുകൾക്ക് അവധി. ഏപ്രിൽ 15 – ഹിമാചൽ ദിനമായതിനാൽ ഗുവാഹത്തിയിലെയും ഷിംലയിലെയും ബാങ്കുകൾ അടഞ്ഞുകിടക്കും. ഏപ്രിൽ 17 – രാമനവമി പ്രമാണിച്ച്ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. എല്ലാ മാസവും ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ഏപ്രിൽ 7 (ഞായർ), ഏപ്രിൽ 13 (രണ്ടാം ശനി), ഏപ്രിൽ 14 (ഞായർ), ഏപ്രിൽ 21 (ഞായർ), 27 ഏപ്രിൽ (4 ശനി), 28 ഏപ്രിൽ (ഞായർ) എന്നീ ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button