അട്ടപ്പാടിയിലെ വിദൂര ആദിവാസി മേഖലയിലേക്ക് വൈദ്യുതി എത്തി..
അട്ടപ്പാടിയിലെ 7 വിദൂര ആദിവാസി മേഖലയിലേക്ക് വൈദ്യുതിയെത്തിച്ചു. സോളാര്‍ ലൈറ്റിനെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമെന്ന് പറയാം. വൈദ്യുതി എത്തിച്ചത് 92 വീടുകളിലാണ് മൊത്തം 6.2 കോടി മുടക്കിയാണ് പദ്ധതി ആരംഭിച്ചത്.തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെ ആനവായ്, കടുകുമണ്ണ മേഖലയിലെ വർഷങ്ങൾ ആയിട്ടുള്ള സ്വപ്നമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ചിണ്ടക്കിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി ഊരുകളിലേക്ക് എത്തിച്ചിരിക്കുന്നത്.
നാല് ട്രാന്‍സ്ഫോര്‍മറുകള്‍, 8547 മീറ്റര്‍ ലോ ടെന്‍ഷന്‍ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്. 6.2 കോടിയുടെ പദ്ധതിയാണ് അട്ടപ്പാടിയിലെ ഊരുകളിലേക്ക് വൈദ്യുതി എത്തിക്കാനായി നടപ്പാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.92 വീടുകള്‍ക്ക് കണക്ഷണ നല്‍കിയതോടെ കഴിഞ്ഞ മാസം കേരളത്തില്‍ ഏറ്റവും അധികം വൈദ്യുതി കണക്ഷന് നല്കിയ ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്ന ബഹുമതി സ്വന്തമായി..