സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍……
സംസ്ഥാനത്ത് വൈദ്യുതി റെക്കോര്‍ഡില്‍104.63 ദശലക്ഷം യൂണിറ്റിലായി കവിഞ്ഞു. ചൊവ്വാഴ്ച 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തത്തില്‍ ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ബുധനാഴ്ചത്തെ മൊത്ത വൈദ്യുതി ഉപഭോഗം.ബുധനാഴ്ച വൈകീട്ട് ആറ് മണി മുതല്‍ 11 മണി വരെ 5197 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം ഇതേ സമയത്ത് 5301 മെഗാവാട്ട് വൈദ്യുതിയായിരുന്നു ഉപയോഗിച്ചത്. അതേസമയം കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതല്‍ യൂണിറ്റ് വൈദ്യുതി ഇന്നലെ പുറത്ത് നിന്ന് വാങ്ങി.
ചൊവ്വാഴ്ച 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് വാങ്ങിയതെങ്കില്‍ ഇന്നലെ 103.86 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങി. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയാണ് ഇപ്പോഴത്തെ അധിക പ്രതിസന്ധി ഒഴിവാക്കുന്നത്.