കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്.നമ്പർ പ്ലേറ്റിൽ ഇനി വിട്ടുവീഴ്ചയില്ല…
തിരുവനന്തപുരം: അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ സംസ്ഥാനത്തെ വാഹനങ്ങളിൽ കർശനമായി നടപ്പാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അതിസുരക്ഷ നമ്പർ പ്ലേറ്റ് രാജ്യത്തുടനീളം നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. 2019 ഏപ്രിൽ ഒന്ന് മുതൽ നിർമ്മിക്കപ്പെട്ട മുഴുവൻ വാഹനങ്ങളിലും അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമായും ഘടിപ്പിക്കേണ്ടതാണ്. വാഹന നിർമ്മാതാക്കൾ നിബന്ധനകൾ അനുസരിച്ചുള്ള നമ്പർ പ്ലേറ്റുകൾ നിർമ്മിച്ചു നൽകുന്നതാണ്. ഇത്തരം അത് സുരക്ഷ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുടെ വിവരങ്ങൾ ഡാറ്റാവാഹൻ സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ, ആർടിഒ ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടാൻ സാധിക്കുകയുള്ളൂ. അതേസമയം, ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾ ഓടിച്ചാൽ 2000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്. അതിസുരക്ഷ നമ്പർ പ്ലേറ്റിന്റെ നിബന്ധനകൾ ഒരു മില്ലിമീറ്റർ കനമുള്ള അലൂമിനിയം ഷീറ്റ് ഉപയോഗിച്ചാണ് നമ്പർ പ്ലേറ്റ് നിർമ്മിക്കേണ്ടത്. ഈനമ്പർ പ്ലേറ്റ് ടെസ്റ്റിംഗ് ഏജൻസി പാസാക്കിയതായിരിക്കണം.
നമ്പർ പ്ലേറ്റിന്റെ നാല് അരികുകളും മൂലകൾ റൗണ്ട് ചെയ്തിരിക്കണം. അതേസമയം,വ്യാജ നമ്പർ പ്ലേറ്റുകൾ ഉണ്ടാക്കുന്ന തടയാൻ 20*20 മില്ലിമീറ്റർ ആകൃതിയിലുള്ള ഒരു ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ഉണ്ടായിരിക്കും. ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോകചക്രമുണ്ട്. ഇടതുഭാഗത്ത് താഴെ പത്തക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ ഉണ്ടായിരിക്കും. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്. പ്ലേറ്റില്‍ ഇടത് ഭാഗത്ത് നടുവിലായി ഐഎന്‍ഡി എന്ന് നീലക്കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.