പ്രിയപ്പെട്ടവന് ആശംസകൾ ആയി സുപ്രിയ….
കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം ഇന്ന് തിയറ്ററുകളിൽ നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുപ്രിയ മേനോന് പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.തന്റെ കണ്ണില്‍ പൃഥ്വിരാജ് ആണ് എപ്പോഴും ‘ഗ്രെയിറ്റസ്റ്റ് ഓഫ് ഓള് ടൈം’ എന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരുടെയും മകള്‍ അലംകൃതയുമൊത്തുള്ള ഫോട്ടോയും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്.
‘2006 നവംബര്‍ മുതല്‍ എനിക്ക് പൃഥ്വിരാജിനെ അറിയാം, 2011 ല്‍ അദ്ദേഹത്തെ വിവാഹം കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും ഇതുപോലെ ഒരു ചിത്രത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടിട്ടില്ല. നിരന്തരം പട്ടിണി കിടന്ന് ഭാരം കുറയുന്നത്, വളരെ ക്ഷീണിച്ച ദിനങ്ങള്‍. കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടിടത്തായിരുന്നു. മരുഭൂമിയിലെ ക്യാമ്പിലിരുന്ന് പൃഥ്വി ഇന്റര്‍നെറ്റിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ അവസരങ്ങള്‍ നഷ്ടമായി. ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, ബ്ലെസി എന്ന സംവിധായകനൊപ്പം ഈ സിനിമ പൂര്‍ണമാകുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തുമ്പോള്‍ നിങ്ങളുടെ ചിത്രത്തിന് വേണ്ടിയുള്ള സമര്‍പ്പണം സമാനതകളില്ലാത്തതാണ്. കൂടാതെ ഈ മനോഹരമായ കലാസൃഷ്ടി കാണുന്ന എല്ലാവര്ക്കും എല്ലാ വിജയവും സ്നേഹവും നേരുന്നു. പൃഥ്വിരാജ് നിങ്ങള്‍ എപ്പോഴും എന്റെ കണ്ണില്‍ ഗ്രെയിറ്റസ്റ്റ് ആണ്’ എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്.
ഹോളിവുഡ് നടന് ജിമ്മി ജീന്‍ ലൂയിസ്, അമല പോള്‍, കെ ആര് ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കാബി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓസ്കര് അവാര്‍ഡ് ജേതാക്കളായ എ ആര് റഹ്മാന്റെ സംഗീതവും റസൂല്‍ പൂക്കുട്ടിയുടെ ശബ്ദരൂപകല്‍പ്പനയും ‘ആടുജീവിത’ത്തിന്റെ പ്രത്യേകതകളാണ്.300 ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.