News
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ സംസ്ഥാനത്ത് പൊതു അവധിയാണോ….
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് ദിവസമായ ഏപ്രിൽ 26 സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ 26ന് പൊതു അവധിയാണ്. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ബിസിനസ് എസ്റ്റാബ്ലിഷ്‌മെൻ്റ് നിയമത്തിൻ്റെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലും സ്വകാര്യ വ്യവസായ കേന്ദ്രങ്ങളിലും അവധി പ്രഖ്യാപിക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. പൊതു അവധി ദിവസങ്ങളിൽ വേതനം നിഷേധിക്കാനോ കുറയ്ക്കാനോ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഏപ്രിൽ 26 ന് കേരളത്തിൽ നടക്കും. സംസ്ഥാനത്ത് ഒരു ഘട്ടമായാണ് വോട്ടെടുപ്പ്. പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.