filim
മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ …
മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ .’എൻ്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ ‘ എന്നാണ് താരം കുറിച്ചത് .ഇൻസ്റ്റഗ്രാമിലൂടെ മകൾ വിസ്മയയുടെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നത് . നിരവധിപേരാണ് മോഹൻലാലിൻറെ പോസ്റ്റിനു മരുമറുപടിയായി എത്തുന്നത് .
വിസ്മയക്ക് എഴുത്തിനോടും ആയോധനകലകളോടും യാത്രകളോടുമാണ് ഏറെ പ്രിയം . സഹോദരൻ പ്രണവ് അച്ഛൻറെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയപ്പോൾ വിസ്മയ സഞ്ചരിച്ചത് എഴുത്തിൻറെ വഴിയേ ആയിരുന്നു . നേരത്തെ പുറത്തിറങ്ങിയ ‘ഗ്രേയ്ൻ ഓഫ് സ്റ്റാർഡസ്റ്റ് ‘ വിസ്മയയുടെ ആദ്യ പുസ്തകമാണ് .