മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞു ഓടിച്ചു വിദ്യാർത്ഥികൾ…….

ന്യൂഡൽഹി: മദ്യപിച്ച് ക്ലാസിലെത്തിയ അദ്ധ്യാപകനെ ചെരിപ്പെറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ. ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലാണ് സംഭവം. ചെറിപ്പേറിനിടയിലൂടെ അദ്ധ്യാപകൻ ബൈക്കെടുത്ത് പോകുന്നതും പിന്നാലെ കുട്ടികൾ ചെരിപ്പുകളുമായി ഓടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അദ്ധ്യാപകർ സ്‌കൂളിൽ മദ്യപിച്ചെത്തുകയും, സ്‌കൂളിൽ വച്ച് തന്നെ മദ്യപിക്കുകയും ഒക്കെ ചെയ്യുന്ന വിവിധ വാർത്തകൾ നാം കുറച്ചു കാലങ്ങളായി വായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌കൂളിൽ മദ്യപിക്കുന്ന അദ്ധ്യാപകരുടെ പല വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിൽ നിന്നും പുറത്ത് വന്നത്.ഗ്രാമങ്ങളിലെ കുട്ടികൾ നല്ല വിദ്യാഭ്യാസം ലഭിക്കാനായി എന്തൊക്കെ പോരാട്ടങ്ങളാണ് നടത്തേണ്ടിവരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മിക്കവരും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ഥിരമായി മദ്യപിച്ചാണ് ഈ അദ്ധ്യാപകൻ സ്‌കൂളിൽ വന്നിരുന്നതെന്നും ഇതിൽ സഹികെട്ടാണ് കുട്ടികൾ ഇത്തരത്തിൽ പ്രതികരിക്കാൻ ഇടയായതെന്നും വീഡിയോ പങ്കുവെച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ പറയുന്നു.ഈ അദ്ധ്യാപകൻ സ്ഥിരമായി മദ്യപിച്ചാണ് ക്ലാസിൽ വരാറ്. പഠിപ്പിക്കുന്നതിന് പകരം ക്ലാസിൽ നിലത്ത് കിടന്നുറങ്ങുകയാണ് പതിവ്. കുട്ടികൾ തട്ടിയുണർത്തുകയോ പരാതി പറയുകയോ ചെയ്താൽ വലിയവായിൽ ചീത്തവിളിക്കും. സഹികെട്ടാണ് കുട്ടികൾ അയാളെ സ്‌കൂളിൽനിന്ന് ചെരിപ്പെറിഞ്ഞ് ഓടിച്ചു.




