മേയറുടെ മകളെ ഗോവയിൽ നിന്നും കാണാതായി…
നേപ്പാൾ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയര്‍ ഗോപാല്‍ ഹമാലിന്റെ മകളെ കാണാതായി .36കാരിയായ ആരതി ഹമാല്‍ എന്ന യുവതിയെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലുണ്ടെന്നും ഓഷോ ധ്യാന കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു .
മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗോപാല്‍ ഹമാല്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു . ‘ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയില്‍ താമസിക്കുന്നവര്‍ ആരതിയെ അന്വേഷിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മകളെ അന്വേഷിക്കാന്‍ ഇളയ മകള്‍ അര്‍സൂവും മരുമകനും ഗോവയിലേക്ക് പോകുന്നുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ ഈ നമ്പറുകളില്‍ അറിയിക്കണം. 9794096014 / 8273538132 / 9389607953’.- ഗോപാല്‍ പറഞ്ഞു .