Uncategorized
പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണം- ഒരാൾക്ക് പരിക്ക് ..
പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.വടശ്ശേരിക്കര ബൗണ്ടറി ചെമ്പരത്തിമൂട് സ്വദേശി മജീഷിനാണ് പരിക്കേറ്റത്. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത് . പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെ ആൾക്കൂട്ടത്തിലേക്ക് കാട്ടാന ഓടി എത്തുകയായിരുന്നു.ഓടുന്നതിനിടയിൽ കുഴിയിൽ വീണ മജീഷിനെ കുഴിയിലേക്ക് ഇറങ്ങി ആന ആക്രമിക്കുകയായിരുന്നു. വനപാലകരെത്തി കാട്ടാനയെ വനത്തിലേക്ക് തുരത്തി .