Entertainment
നായിക താപ്സി പന്നു വിവാഹിതയായി വരന് ?
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ബാഡ്മിൻ്റൺ താരം മത്തിയാസ് ബോയാണ് വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരിൽ സിഖ് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
തൻ്റെ ആദ്യ ബോളിവുഡ് ചിത്രമായ ചാഷ്മേ ബദ്ദൂരിൻ്റെ ചിത്രീകരണത്തിനിടെയാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്സി പറഞ്ഞു. രാജ്കുമാർ ഹിരാനിയുടെ ഡങ്കിയാണ് തപ്സി പന്നു നായികയായി അഭിനയിച്ച അവസാന ചിത്രം. ഷാരൂഖ് ഖാൻ നായകനായ ചിത്രം ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.