വയനാട്: പരാജയപ്പെട്ട ജനപ്രതിനിധിയാണ് രാഹുൽ ഗാന്ധിയെന്ന് വയനാട്ടിലെ എന്‍ഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്‍. കഴിഞ്ഞ അഞ്ചു വർഷം ജനങ്ങൾ ഒരുപാട് പ്രതീക്ഷിച്ചു. രാഹുലിൽ വിശ്വാസം അർപ്പിച്ചു. എന്നാല്‍ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എംപിക്ക് ആയില്ല. രാഹുൽ ഗാന്ധിക്ക് യാത്രയയ്പ്പ് നൽകാൻ വയനാട്ടുകാർ തീരുമാനിച്ചുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.