Tech

ടെലിഗ്രാം പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗികാം

വളരെയധികം ജനസാന്ദ്രതയുള്ള മെസേജിങ് പ്ലാറ്റ്ഫോം ആണ് ടെലിഗ്രാം. ഒരു വിഭാഗം ആളുകള്‍ക്കിടയില്‍ ടെലിഗ്രാമിന് വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത അധിക സേവനങ്ങളാണ് ഇപ്പോൾ ടെലിഗ്രാം പ്രീമിയം സബ്സ്‌ക്രിപ്ഷനിലൂടെ നല്‍കുന്നത്. നിലവിൽ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി ഉപയോഗിക്കാന്‍ ‘പീര്‍ റ്റു പീര്‍ ലോഗിന്‍’ പ്രോഗ്രാമിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുകയാണ് കമ്പനി. ഉപകാരത്തിന് പ്രത്യുപകാരം എന്ന നിലയിലാണ് കമ്പനി ഇതിലൂടെ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നത്. ലോഗിന്‍ എസ്എംഎസ് കോഡുകള്‍ അയക്കുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയാലാണ് പ്രത്യുപകാരമായി പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.

ഈ പ്രോഗ്രാമിന്റെ ഭാഗമായാല്‍, ടെലിഗ്രാമില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കുള്ള എസ്എംഎസ് ലോഗിന്‍ കോഡുകള്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അയക്കുക. പരമാവധി 150 എസ്എംസുകള്‍ ഇങ്ങനെ അയക്കും. പകരമായി ഒരു മാസത്തെ പ്രീമീയം ഉപയോഗിക്കുന്നതിനുള്ള ഗിഫ്റ്റ് കോഡ് നിങ്ങള്‍ക്ക് നല്‍കും. നിലവില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമാണ് ഈ സംവിധാനം ഉള്ളത്. ഫോണ്‍ നമ്പര്‍ ഇത്തരത്തില്‍ പരസ്യമാക്കുന്നതിലുടെ ഉള്ള അപകടങ്ങളുടെ യാതൊരു ഉത്തരവാദിത്വവും ടെലിഗ്രാം ഏറ്റെടുക്കില്ല. ഇക്കാര്യം കമ്പനി പോളിസി വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നുണ്ട്. ടെലിഗ്രാം പ്രീമിയം സബ്സ്‌ക്രിപ്ഷന് വേണ്ടി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ അനുവദിച്ചാല്‍. പിന്നീട് അപരിചിതരായ ആളുകളില്‍ നിന്നുള്ള ടെക്സ്റ്റുകള്‍ക്കും സ്പാം കോളുകള്‍ക്കും ഒരവസാനം ഉണ്ടാവില്ല. അതൊന്നും പ്രശ്നമില്ലാത്തവര്‍ക്ക് വേണമെങ്കില്‍ ഇതിന്റെ ഭാഗമാവാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button