എഴുത്തുകാരന് ടിഎന്‍ പ്രകാശിന് നാടിന്റെ യാത്രാമൊഴി
തൻ്റെ ലളിതമായ ഭാഷകൊണ്ട് ഉത്തരാധുനിക സാഹിത്യത്തെ രൂപപ്പെടുത്തിയ പ്രാദേശിക സാഹിത്യകാരൻ ടി.എൻ. പ്രകാശിന് യാത്രാമൊഴി. നാട്ടുഭാഷയുടെ നർമ്മവും ലാളിത്യവും മലയാള സാഹിത്യ ലോകത്തിന് സമ്മാനിച്ച പ്രിയ എഴുത്തുകാരനെ അവസാനമായി ഒരു നോക്ക് കാണാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് വലിയന്നൂരിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയത്. കണ്ണൂർ സൗത്ത് എ.ഇ.ഒ.യായി വിരമിച്ചശേഷം വർഷങ്ങളായി മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ടി.എൻ.പ്രകാശ് എഴുത്തിൻ്റെ ലോകത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതിനിടെയാണ് 68-ാം വയസ്സിൽ അപ്രതീക്ഷിതമായി മരിച്ചത്.
അദ്ദേഹത്തിൻ്റെ മരണവാർത്ത ഞെട്ടലോടെയാണ് മലയാള സാംസ്കാരിക ലോകം സ്വീകരിച്ചത്. കഥാകൃത്ത്, എഴുത്തുകാരൻ, അധ്യാപകൻ, കേരള സാഹിത്യ അക്കാദമി അംഗം, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ടി. എൻ പ്രകാശ് പ്രവർത്തിച്ചിരുന്നു. 1955 ഒക്ടോബർ 7ന് കണ്ണൂരിലെ വലിയന്നൂരിൽ ജനിച്ചു. പള്ളിക്കുന്ന സർക്കാർ. ഹൈസ്കൂൾ കണക്ക് അധ്യാപകനായിരുന്നു.