കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൈലാട്ടി സ്വദേശി ശരണ്‍, പെരിയടുക്കം സ്വദേശി മനു എന്നിവര്‍ തമ്മിലാണ് സംഘർഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിചാരണ തടവുകാരനായ മനുവും മറ്റൊരു കേസിൽ ശിക്ഷ അനുഭവിക്കുന്ന ശരണും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.