കെ.എസ്.ഇ.ബി.യുടെ കീഴിലുള്ള അണക്കെട്ടുകളില്‍ ബോട്ടിറക്കിയും വ്യൂ പോയിന്റുകളില്‍ സഞ്ചാരികളെ കയറ്റിയും വന്‍ ലാഭംകൊയ്ത് കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ (കെ.എച്ച്.ടി.സി.). കെ.എസ്.ഇ.ബി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ.എച്ച്.ടി.സി 2021-2022-ല്‍ 1.64 കോടിരൂപ നഷ്ടത്തിലായിരുന്നു. എന്നാൽ 2022-2023-ല്‍ 8.63 കോടിയും 2023-2024-ല്‍ 7.97 കോടിയുടെ ലാഭവുമുണ്ടാക്കി.
നിലവില്‍ 13 സെന്ററുകൾ കെ.എച്ച്.ടി.സി.ക്കുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കക്കയം ഡാം, അടയന്പാറ മലപ്പുറം, ഇടുക്കി ഡാം, മൂന്നാര്‍ ഹൈഡല്‍ പാര്‍ക്ക്, മൂന്നാര്‍ ഇക്കോപോയിന്റ്, ചെങ്കുളം ഡാം, ആനയിറങ്കല്‍ ഡാം, കുണ്ടള ഡാം, സണ്‍ മൂണ്‍ വാലി മാട്ടുപ്പെട്ടി, ബാണാസുരസാഗര്‍ ഡാം എന്നിവയാണവ.
ഇവയില്‍ ഏറ്റവുംകൂടുതല്‍ വരുമാനം വയനാട്ടിലെ ബാണാസുരയില്‍ നിന്നാണ് ലഭിക്കുന്നത്. കൂടാതെ ഇടുക്കി ജില്ലയിലെ വടക്കേപ്പുഴയില്‍ ജലവൈദ്യുത വിനോദസഞ്ചാര പദ്ധതിക്കായുള്ള പ്രാഥമിക നടപടികളും നടക്കുന്നുണ്ട്.