ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മദ്യനയ കേസിൽ അറസ്റ്റിലിരിക്കെയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങൾ എന്നത് ശ്രദ്ധേയമാണ്. പ്രധാനമായും ആറ് വാഗ്ദാനങ്ങളാണ് കെജ്രിവാൾ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡൽഹിക്ക് സമ്പൂർണ്ണ സംസ്ഥാന പദവിയും രാജ്യത്തെ എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷയും പ്രധാന ലക്ഷ്യങ്ങളിൽ ചിലതാണ്. ഡൽഹി രാംലീല മൈതാനിയിൽ നടന്ന ലോക്തന്ത്ര ബച്ചാവോ പ്രതിപക്ഷ റാലിയിൽ ഭാര്യ സുനിത കെജ്രിവാളാണ് കെജ്രിവാളിൻ്റെ സന്ദേശം അറിയിച്ചിരിക്കുന്നത്.