കാളികാവിൽ വീണ്ടും രണ്ടുവയസുകാരിക്ക് ക്രൂരമർദ്ദനം..പിതാവ് അറസ്റ്റിൽ….
കാളികാവിൽ രണ്ടരവയസ്സുള്ള മകളെ ക്രൂരമായി മർദിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . ചാഴിയോട്ടെ തൊണ്ടിയിൽ ജുനൈദിനെ (34)യാണ് കാളികാവ് പൊലീസ് അറസ്റ്റ് ചെയ്തത്.തലക്ക് ക്രൂര മർദനത്തിന് ഇരയായ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും മർദനമേറ്റ പാടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.കുട്ടിയുടെ ചുമലിനു താഴെ ഭാഗത്ത് എല്ലിന് പൊട്ടൽ സംഭവിച്ചതായും പറയുന്നുണ്ട്. കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫർഷാനയാണ് പരാതി നൽകിയത്.ബാലനീതി നിയമപ്രകാരം ജാമ്യമില്ലാവകുപ്പാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.. ഭാര്യയെയും പ്രതി ആക്രമിക്കാറുണ്ടെന്ന് പരാതിയുണ്ട്. ജുനൈദ് കഞ്ചാവുകടത്ത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.