News

ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മർദ്ദനം…

ഭിന്നശേഷിക്കാരനായ 16കാരനെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയിൽ രണ്ടുപേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. സംരക്ഷണകേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റെന്നാണ് പരാതിയിൽഎം പറയുന്നത് .സംഭവത്തിൽ തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെയാണ് പ്രതിചേർത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.

പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്.2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത് .കഴിഞ്ഞ ദിവസം കുട്ടിയെ വീട്ടിൽ കൊണ്ടുവന്നപ്പോളാണ് ദേഹമാസകലം മർദ്ദനമേറ്റ പാടുകൾ കണ്ടത് .തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു . ക്രൂരമായ മർദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. ഡോക്ടറാണ് പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചത്.
കുട്ടിക്ക് മുൻപും മർദ്ദനമേറ്റിട്ടുള്ളതായി അമ്മ പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ മാപ്പ് പറഞ്ഞതായും ‘അമ്മ പറഞ്ഞു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button