News
കൊല്ലത്ത് വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്..
കൊല്ലത്ത് വന്ദേഭാരത് എക്സ്പ്രസിനു നേരെ കല്ലേറ് .കൊല്ലം ഇരവിപുരത്തിന് സമീപമാണ് കല്ലേറുണ്ടായത്.തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ട്രെയിനിൻ്റെ ചില്ലിൽ വിള്ളൽ ഉണ്ടായി. വൈകുന്നേരം 4:05 നു തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് 4:50 ഓടെ കൊല്ലത്തു എത്തുന്ന ട്രെയിൻ ഇരവിപുരം പിന്നിടുമ്പോഴായിരുന്നു കല്ലേറ് ഉണ്ടായത് . കൊല്ലത്തെത്തിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോളാണ് ഗ്ലാസിൽ വിള്ളൽ കണ്ടത്തിയത് . യാത്ര തുടരുന്നതിനു തടസങ്ങളില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ മംഗലാപുരത്തേക്ക് യാത്ര തുടർന്നു. സംഭവത്തിൽ റെയിൽവേ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.