NewsPolitics

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ഒരാളെയും വെറുതെ വിടില്ല….

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നും മോദി പറഞ്ഞു. സ്വർണ്ണ കടത്ത് കേസിൽ കണ്ണികൾ ഏത് ഓഫീസിൽ വരെ എത്തിയെന്ന് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും മോദി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ ബൂത്ത് തല പ്രവർത്തകരുമായി ആശയനവിനിമയം നടത്തവെയാണ് ഈ കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയത് .ബാങ്കിൽ കൊള്ള നടത്തിയവരിൽ ഇടതുപക്ഷത്തെ ഉന്നതരായ നേതാക്കളുമുണ്ടെന്നാണ് മനസിലാക്കുന്നത്. സാധാരണക്കാരുടെ പണം തട്ടിയെടുത്തത് ഇവരാണെന്നും പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഇവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്വർണ്ണക്കള്ളക്കടത്ത് വിഷയം മുഖ്യമന്ത്രിയുടെ പടിവാതിൽക്കൽ വരെയെത്തി. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button