യുവാവിന്റെ മൃതദേഹം കിണറ്റിൽ..ദുരൂഹത….
പാറശ്ശാലയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി .രാത്രിയിൽ സംഘം ചേർന്ന് മദ്യപിച്ച യുവാക്കളുടെ കൂട്ടത്തിലുള്ള ഒരാളെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .പ്ലാമൂട്ടുക്കട എറിച്ചെല്ലൂര്‍ ഊരാളിവിള വീട്ടില്‍ അനീഷ് (33) നെയാണ് കിണറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന്റെ സുഹൃത്ത് വാടകയ്‌ക്കെടുത്ത വീട് നവീകരിക്കുന്നതിനായി അനീഷും മറ്റ് നാല് സുഹൃത്തുക്കളും വാടകവീട്ടില്‍ എത്തിയിരുന്നു .
ജോലികള്‍ പൂര്‍ത്തീകരിച്ച ശേഷം ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കുകയും ശേഷം ഇവര്‍ പുറത്തേക്ക് പോവുകയും ചെയ്തു. എന്നാല്‍ മരണപ്പെട്ട അനീഷ് രാത്രിയില്‍ വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് അനീഷിനെ വാടക വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊഴിയൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട് . റാഫേല്‍ ലീല ദമ്പതികളുടെ മകനാണ് മരിച്ച അനീഷ്.